സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും അധ്യാപകര്‍ പിടിച്ചെടുത്തത് ആഡംബര മൊബൈലും പടക്കവും മുഖംമൂടിയും ഛായവും
ഇരിട്ടി:
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും അധ്യാപകര്‍ പിടിച്ചെടുത്തത് ആഡംബര മൊബൈലും പടക്കവും മുഖംമൂടിയും ഛായവും.ആറളം ഹയര്‍ സെക്കന്ററി സ്‌കൂളിലെ +2 വിദ്ധ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. അധ്യാപകര്‍ ഇവ ആറളം പോലീസിന് കൈമാറി.അധ്യയനവര്‍ഷത്തിലെ അവസാന ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ആഘോഷം അതിരു കടക്കും എന്നുള്ള തോന്നല്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ആറളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
അധ്യാപകരുടെ കണ്ണ് തള്ളിപ്പോകും വിധമായിരുന്നു ഓരോ കുട്ടികളുടെയും ശേഖരത്തില്‍ നിന്നും അധ്യാപകര്‍ പിടിച്ചെടുത്ത വസ്തുക്കള്‍ .മുപ്പതോളം വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും, പടക്കങ്ങളും, മുഖംമൂടിയും, വിവിധതരം ചായങ്ങളും ആയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയത് .പിടിച്ചെടുത്ത ഈ വസ്തുക്കള്‍ അധ്യാപകര്‍ ആറളം പോലീസിന് കൈമാറി. ഒരാള്‍ എത്തിയത് രക്ഷിതാവിന്റെ ജീപ്പുമായി ആണ്. അധ്യായന സമാപനദിവസം ആഘോഷമാക്കാന്‍ വലിയ വാദ്യോപകരണങ്ങളും ഇവര്‍ കരുതിവച്ചിരുന്നു .പിടിച്ചെടുത്ത വസ്തുക്കള്‍ പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് തിരിച്ചുനല്‍കിയത് .
മക്കളുടെ കയ്യില്‍ ഉള്ള സാധനങ്ങള്‍ കണ്ട് പല രക്ഷിതാക്കളും ഞെട്ടിപ്പോയി. രണ്ടുവര്‍ഷം മുന്‍പ് അധ്യായന സമാപനം ആഘോഷിക്കുന്നതിനിടയില്‍ ഒരു വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ച സംഭവം വരെ ഉണ്ടായിരുന്നു. ഈ സംഭവത്തോടെ വളരെ ജാഗ്രതയിലായിരുന്നു അധ്യാപകരും പോലീസും .വരുംദിവസങ്ങളിലും മേഖലയിലെ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുമെന്ന് പോലീസും അധ്യാപകരും പറഞ്ഞു. ഇതേക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് രക്ഷിതാക്കളോടും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക
No comments
Post a Comment