കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവിധ വകുപ്പുകളില്‍ ഒഴിവ്
കണ്ണൂര്‍:
കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവിധ വകുപ്പുകളില്‍ ഒഴിവ്. സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലുമുള്ള അസിസ്റ്റന്റ് പ്രഫസര്‍, കോഴ്സ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താല്പര്യമുളളവര്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആകെ 135 ഒഴിവുകളുണ്ട് ( പ്രഫസര്‍ തസ്തികയില്‍ 125/ കോഴ്സ് ഡയറക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ 10) കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.
ഓണ്‍ലൈനായി അപേക്ഷ നല്കിയ ശേഷം പ്രിന്റ് ഔട്ടും. പണം അടച്ച രസീതും സഹിതം സര്‍വകലാശാല റജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി :
മാര്‍ച്ച് 11
മാര്‍ച്ച് 16നുള്ളില്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സര്‍വകലാശാല റജിസ്ട്രാര്‍ക്ക് ലഭിക്കണം.
No comments
Post a Comment