Header Ads

  • Breaking News

    കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവിധ വകുപ്പുകളില്‍ ഒഴിവ്


    കണ്ണൂര്‍: 

    കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവിധ വകുപ്പുകളില്‍ ഒഴിവ്. സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലുമുള്ള അസിസ്റ്റന്റ് പ്രഫസര്‍, കോഴ്‌സ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

    താല്‍പര്യമുളളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആകെ 135 ഒഴിവുകളുണ്ട് ( പ്രഫസര്‍ തസ്തികയില്‍ 125/ കോഴ്‌സ് ഡയറക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ 10) കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.

    ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ശേഷം പ്രിന്റ് ഔട്ടും. പണം അടച്ച രസീതും സഹിതം സര്‍വകലാശാല റജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. 



    ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 
    മാര്‍ച്ച്‌ 11
    മാര്‍ച്ച്‌ 16നുള്ളില്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സര്‍വകലാശാല റജിസ്ട്രാര്‍ക്ക് ലഭിക്കണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad