സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്; യാതൊരു വിധത്തിലുമുള്ള രാഷ്ട്രീയ പ്രചരണത്തില്‍ പങ്കെടുക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
ഉദ്യോഗസ്ഥരും ജീവനക്കാരും ഒരു കാരണവശാലും പ്രചാരണത്തിന് ഇറങ്ങരുത്. പോളിങ്- കൗണ്ടിങ് ഏജന്റുമാരാവാന്‍ പോകുന്നതിനും ഇത്തവണ വിലക്കുണ്ട്. പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ ചായ്‌വുള്ള കുറിപ്പുകള്‍ സ്വന്തമായി എഴുതിയിടാനോ മറ്റുള്ളവരുടേത് പങ്കുവയ്ക്കുവാനോ പാടില്ല. ആരെങ്കിലും പരാതിപ്പെട്ടാലോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ കണ്ടെത്തിയാലോ ഇതിന് കാരണക്കാരായവരെ സസ്പെന്‍ഡ് ചെയ്യുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക
No comments
Post a Comment