കണ്ണൂർ എയർപോർട്ട് കവാടം ആയ കല്ലേരിക്കര.ഓട്ടോറിക്ഷയും ഇന്നോവയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കവാടമായ മട്ടന്നൂര്‍ കല്ലേരിക്കരയില്‍ ഓട്ടോറിക്ഷയും ഇന്നോവയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോയാത്രക്കാരനായ മട്ടന്നൂര്‍ കാര കള്ളുഷാപ്പിന് സമീപത്തെ കാപ്പാടത്തുംപ്പൊയില് വീട്ടില്‍ എന്‍. ഭാസ്കര (58) നാണു മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിക്കേറ്റനിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒന്പതോടെയായിരുന്നു അപകടം. മട്ടന്നൂരില്‍നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്നോവ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഭാസ്കരന് ഇന്നലെ പുലര്‍ച്ചെയാണു മരിച്ചത്. ഭാര്യ: ഭാനുമതി. മകള്‍: അനുശ്രീ. വിമാനത്താവള കവാടമായ കല്ലേരിക്കരയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഇറക്കവും വളവുമാണ് അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നത്. ശനിയാഴ്ച ഇന്നോവയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതാണ് അവസാനത്തെ സംഭവം. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് കല്ലേരിക്കര വിമാനത്താവള കവാട ജംഗ്ഷനില്‍ നടന്നത്. മട്ടന്നൂര്‍ -അഞ്ചരക്കണ്ടി -കണ്ണൂര്‍ റോഡായതിനാല്‍ ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. വിമാനത്താവള കവാടത്തില്‍ കയറ്റവും ഇറക്കവുമായതിനാല്‍ വാഹനങ്ങള്‍ അമിതവേഗതയില്‍ പോകുന്നതാണ് അപകടം വിളിച്ചുവരുത്തുന്നത്. മട്ടന്നൂര്‍ -അഞ്ചരക്കണ്ടി റോഡില്‍നിന്ന് വിമാനത്താവള റോഡില്‍ കയറുന്ന ഭാഗത്ത് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും വാഹനങ്ങളുടെ അമിതവേഗതയ്ക്ക് കുറവില്ല. വിമാനത്താവളത്തില്‍നിന്ന് യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ അമിത വേഗതയിലാണ് പോകുന്നതെന്നും അപകടം കുറയ്ക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. വിമാനത്താവളത്തിലേക്ക് റോഡ് നിര്‍മിക്കുമ്ബോള്‍ അഞ്ചരക്കണ്ടി -മട്ടന്നൂര്‍ റോഡിന്റെ ഉയരം കുറയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ചിലര്‍ തടസമായി നിന്നതിനാല്‍ സാധിച്ചിരുന്നില്ല. |
No comments
Post a Comment