വയല്‍ കിളികള്‍ക്ക് പുറമേ തളിപറമ്പ് തുരുത്തി സംരക്ഷണ സമിതിയും;കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിനെയും, യൂ.ഡി.എഫിനെയും വെട്ടിലാക്കി കൂടുതല്‍ പേര്‍ മത്സര രംഗത്തേക്ക്
തളിപ്പറമ്പ :
കണ്ണൂര്‍ ലോകസഭ മണ്ഡലത്തില്‍ എല്‍.ഡി.എഫിനെയും, യൂ.ഡി.എഫിനെയും വെട്ടിലാക്കി കൂടുതല്‍ പേര്‍ മത്സര രംഗത്തേക്ക്.വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന് പുറമെ തളിപ്പറമ്പ് തുരുത്തി സമരസമിതിയും മത്സര രംഗത്ത്.യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് വെല്ലുവിളി ഉയർത്തുന്ന തളിപ്പറമ്പ് തുരുത്തി സമരസമിതി നേതാവ് മത്സര രംഗത്ത് വരുന്നത് തടയാനുള്ള ശ്രമവും തുടങ്ങി. കെ സുധാകരൻ ചർച്ച നടത്തിയെന്നും മത്സരത്തിൽ നിന്ന് പിൻമാറുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ടി.പദ്മനാഭൻ മൊറാഴ ട്രൂ വിഷൻ തളിപറമ്പ് ന്യൂസിനോട് പറഞ്ഞു.
നേരത്തെയുണ്ടായിരുന്ന ദേശീയപാതാ അലൈൻമെന്റ് മാറ്റി തളിപ്പറമ്പ് തുരുത്തി പ്രദേശം വഴിയാക്കിയതോടെ സമരത്തിനിറങ്ങിയതാണ് തുരുത്തി സമരസമിതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 29 കുടുംബങ്ങളാണ് തുരുത്തി മേഖലയിലുള്ളത്. ഇവരെ കുടിയൊഴിപ്പിക്കുകയും ആരാധനാലയം തകർക്കുകയും ചെയ്യുന്ന ദേശീയപാതാ വികസനത്തിനെതിരെ 320 ദിവസത്തോളമായി സമരരംഗത്താണിവർ. ഒരു രാഷ്ട്രീയ പാർട്ടിയും തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ച് കൂടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തുന്നത്.
24 ന് പട്ടികജാതി – വർഗ സംഘടനകളെ പങ്കെടുപ്പിച്ച് ചേരുന്ന കൺവെൻഷനിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് സമരസമിതി കൺവീനർ കെ. നിഷിൽ കുമാർ, ടി.പദ്മനാഭൻ മൊറാഴ എന്നിവർ പറഞ്ഞു. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. പ്രളയാനന്തര കേരളത്തിൽ ഇടത് – വലത് രാഷ്ട്രീയം കോർപ്പറേറ്റുകളുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്നാരോപിച്ചാണ് സുരേഷ് കുമാർ പാരിസ്ഥിതിക കേരളത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യമുയർത്തി മത്സര രംഗത്തുള്ളത്. ഫലത്തിൽ ഈ സ്ഥാനാർത്ഥികൾ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരു പോലെ വെട്ടിലാക്കുമെന്നുറപ്പാണ്.
No comments
Post a Comment