കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാത്രി പുതിയ കെഎസ്ആര്‍ടിസി ബസ്
കണ്ണൂര്‍:
രാത്രി കണ്ണൂരില്‍ എത്തുന്ന തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദിദി എക്സ്പ്രസിനും ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനും കണക്ഷന് ആയി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു.
പൊന്‍കുന്നത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് 2.10ന് കോട്ടയം, 5.45ന് തൃശൂര്‍, 9.30 ന് കോഴിക്കോടെത്തുന്ന ബസ് രാത്രി 11.45ന് കണ്ണൂരിലെത്തും. തുടര്‍ന്ന് രാത്രി 12.05 ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പരപ്പയിലേക്ക് സര്‍വീസ് നടത്തും.
1.15 ന്ആലക്കോടെത്തുന്ന ബസ് , തേര്‍ത്തല്ലി, ചെറുപുഴ,ചിറ്റാരിക്കാല്‍, ഭീമനടി,വെള്ളരിക്കുണ്ട് വഴി പുലര്‍ച്ചെ 2.30ന് പരപ്പയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്.
മലയോരപാസഞ്ചേഴ്സ് അസോസിയേഷന് കണ്‍വീനര്‍ എം.വി.രാജു കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം ടി.കെ.രാജന് മുഖേന കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ക്ക് നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് ബസ് അനുവദിച്ചത്.
No comments
Post a Comment