സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യത, ചൂടില്‍ നേരിയ കുറവ്
തിരുവനന്തപുരം:
സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ പത്തു വരെ ചില സ്ഥലങ്ങളില്‍ മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം.
കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ച്ചൂടിനു നേരിയ കുറവ് വന്നിട്ടുണ്ട്. പുനലൂരാണ് സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 37.2 ഡിഗ്രിയാണ് ഇന്നലത്തെ പുനലൂരിലെ ഉയര്‍ന്ന താപനില. പാലക്കാട്ട് 36.7 ഡിഗ്രിയായിരുന്നു ചൂട്.
ചൂടില്‍ കുറവു വന്നിട്ടുണ്ടെങ്കിലും അന്തരീക്ഷ ഈര്‍പ്പം (ഹ്യൂമിഡിറ്റി) ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. 70 ശതമാനം മുതല്‍ 98 ശതമാനം വരെയാണ് ഹ്യൂമിഡിറ്റിയുടെ അളവ്. വിയര്‍പ്പ് വര്‍ധിക്കാന്‍ ഹ്യൂമിഡിറ്റിയാണ് കാരണം.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment