പഞ്ചഗുസ്തിയിൽ സൂപ്പർവെയ്റ്റ് ടൈറ്റിലിൽ ദേശീയതലത്തിൽ ഒന്നാമനായി സുഹൈൽ
വിളയാങ്കോട്:
ബാഗ്ലൂരിൽ വച്ച് നടന്ന നാലാമത് പ്രീമിയർ ഇൻറർനാഷണൽ ചാരിറ്റി ആംറെസ്ലിങ്ങിൽ 105 പ്ലസ് ഹെവി വെയ്റ്റ് പഞ്ചഗുസ്തി വിഭാഗത്തിൽ സുഹൈൽ ഖാൻ ദേശീയ ചാമ്പ്യനായി... ഈ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനും പത്ത് തവണ ദേശീയ തലത്തിൽ ഒന്നാമതെത്തിയ കരുത്തനായ അന്തർദേശീയ താരം പഞ്ചാബിന്റെ മെഹന്തിയെ പരാജയപ്പെടുത്തിയാണ് സുഹൈൽ ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. അടുത്ത മാസം മലേഷ്യയിൽ വച്ച് നടക്കുന്ന ഇൻറർനാഷണൽ പ്രൊഫഷണൽ ആംറെസ്ലിങ്ങ് വിഭാഗത്തിൽ ദുബായിയെ പ്രതിനിധീകരിച്ച് ഇദ്ദേഹം പങ്കെടുക്കും.. നിലവിൽ ദുബായ് ഹെവി വെയ്റ്റ് ആം റെസ്ലിങ്ങ് ടൈറ്റിൽ ജേതാവ് കൂടിയാണ് സുഹൈൽ.
സ്ക്കൂൾ, കോളേജ് തലത്തിൽ ഷോട്ട്പുട്ട്, ജാവലിൻ ത്രോ, പവർലിഫ്റ്റിങ്ങ് വിഭാഗങ്ങളിൽ നിരവധി തവണ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ സുഹൈൽ കണ്ണൂർ എസ്.എൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ അന്തർ സർവ്വകലാശാല കായിക മത്സരത്തിൽ നിരവധി സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

No comments
Post a Comment