കണ്ണൂർ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ :
കണ്ണൂർപഴയ ബസ് സ്റ്റാൻഡിൽ വിൽപ്പനക്കായി കൊണ്ടുവന്ന വിപണിയിൽ മൂന്നു ലക്ഷത്തോളം വിലവരുന്ന 30 ഗ്രാം ഹെറോയിനുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ ആയത് കണ്ണൂർDys p കെ.വി വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ A ഉമേഷിന്റെ നേത്യത്വത്തിൽ നഗരത്തിൽ നടത്തിയ വ്യാപക പരിശോധനയിൽ ആണ് പ്രതികൾ പഴയ സ്റ്റാൻഡിൽ ഉള്ളതായി വിവരം ലഭിച്ചത് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ
രാജീവൻ SI,
മഹിജൻ ASI,
മിഥുൻ, സുബാഷ്
എന്നിവരും കണ്ണൂർ ടൗൺ എസ്.ഐ പ്രജീഷ് .എൻ എന്നിവരും കൂടിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ ഉമേഷിന്റെ നേത്യത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.പ്രതികൾ മുംബെയിൽ നിന്നാണ് ഹെറോയിൻ കണ്ണൂരിലേക്ക് കൊണ്ടുവന്നത് സ്ഥിരമായി കണ്ണുരിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്ന ശ്യംഖലയിലെ കണ്ണികളാണ് റൗഫിന്റെ കൂടെ പിടിയിലായ ഷിബാസ് , മസൂക്ക് എന്നിവർ മുഖ്യ പ്രതി കട്ട റൗഫ് സിറ്റിയിലെ കൊലപാതക കേസിലെ പ്രതിയാണ് മൂന്ന് മാസങ്ങൾക്ക് 8 കിലോ കഞ്ചാവ് മായി കണ്ണൂർ പ്രഭാത് ജംഗ്ഷനടുത്ത് വച്ച് കട്ട റൗഫ് അറസ്റ്റിലായിരുന്നു. എടക്കാട് ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്ന് കണ്ണുർ Dys p കെ.വി വേണുഗോപാലും ആന്റി നാർക്കോട്ടിക് സെൽ അംഗങ്ങളും നടത്തിയ രഹസ്യാന്വേഷണത്തിന്റെ ഫലമായിട്ടാണ് പ്രതികൾ വലയിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ‘ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി മയക്കുമരുന്നുമായി ബോംബെയിൽ നിന്നും പുറപ്പെട്ട വിവരം ലഭിച്ചത്.ശനിയാഴ്ച രാത്രി വിവിധയിടങ്ങളിൽ പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും പ്രതികൾ സമർത്ഥമായി രക്ഷപെടുകയായിരുന്നു. ഞായറാഴ്ച രാവിലെ ഹെറോയിനുമായി പഴയ സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് പ്രതികൾ അറസ്റ്റിലായത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ജില്ലയിൽ ഇലക്ഷനോട് അനുബന്ധിച്ച് വാഹന പരിശോധന കർശനമാക്കിയതിനെ തുടർ ന്ന് പ്രതികൾ ചെറിയ ചെറിയപൊതികളിലാക്കി വിൽപ്പന നടത്തുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് പ്രതികൾ പിടിയിലായത് ഒട്ടേറെ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ ഇവർ മയക്കുമരുന്ന് ഇടപാടുകളിൽ ലഭിച്ച പണം കൊണ്ട് കേസുകൾ നടത്തി പെട്ടെന്ന് തന്നെ ജാമ്യത്തിൽ ൽ ഇറങ്ങുകയാണ് പതിവ് ജില്ലയിലെ യുവാക്കളിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ ശക്തമായ റെയ്ഡുകളും പരിശോധനകളും കർശനമാക്കിയിരുക്ക യാ ണ് കണ്ണൂർ പോലീസ് ഇത്തരം കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലിസിനെ അറിയിക്കേണ്ടതാണ്
No comments
Post a Comment