വിദ്യാര്‍ത്ഥിനി പ്രസവിച്ചു; ഇത് സംബന്ധിച്ച് ആശുപത്രി അധികൃതരുടെ പരാതി
കണ്ണൂര്‍:
വിദ്യാര്‍ത്ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇത് സംബന്ധിച്ച് ആശുപത്രി അധികൃതരുടെ പരാതി പ്രകാരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴി ഇന്ന് വനിതാ സെല്‍ എസ് ഐ രേഖപ്പെടുത്തും. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി ഉറപ്പിച്ച യുവാവാണ് പ്രതിസ്ഥാനത്തുള്ളത്. നേരത്തെ ഇരുവരും വിദേശത്തായിരുന്നുവത്രെ. പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവാവിന്റെ പേര് പറയാത്തതില്‍ ആശുപത്രി അധികൃതര്‍ക്ക് സംശയ തോന്നിയതിനാല്‍ പോലീസില്‍ വിവരം അറിയിക്കുയായിരുന്നുവത്രെ. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ക്ക് പരാതിയില്ലെന്നാണ് സൂചന.
No comments
Post a Comment