താവം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി വികസന പ്രവര്‍ത്തിയുടെ ശിലാസ്ഥാപനം പി കരുണാകരന്‍ എംപി നിര്‍വഹിച്ചു
താവം:
താവം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി വികസന പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തിയുടെ ശിലാസ്ഥാപനം ആശുപത്രി പരിസരത്ത് നടന്നു. പി.കരുണാകരന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു..
നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതിപ്രകാരം 75 ലക്ഷം രൂപ ചിലവില്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഹസ്സന്‍ കുഞ്ഞി മാസ്റ്റര്‍, ജില്ലാപഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി, ഡോക്ടര്‍ എസ്.ആര്‍ ബിന്ദു, കെ.സി അജിത്ത് കുമാര്‍, കെ.മോഹനന്‍, പി.സി കുഞ്ഞപ്പ, കെ.ഹരിദാസ്, കെ.വി നാരായണന്‍, വി.കെ നാരായണന്‍, പി.കെ വിജയന്‍, പി.എല്‍ ബേബി, കെ.ഗണേശന്‍, ഡോക്ടര്‍ ബേബി സുഭദ്ര തുടങ്ങിയവര്‍ സംസാരിച്ചു..
call 98 95 565 197 |
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment