പരിയാരം മെഡിക്കല്‍ കോളജ് പബ്ലിക്ക് സ്‌കൂളിലെ അധ്യാപകാർക്ക് സന്തോഷ വാർത്ത
കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും ഗവണ്‍മെന്റ് ഏറ്റെടുത്തതോടെ ലോട്ടറിയടിച്ചത് പരിയാരം മെഡിക്കല്‍ കോളജ് പബ്ലിക്ക് സ്‌കൂളിലെ 22 അധ്യാപകര്‍ക്കാണ്. ഇവര്‍ സര്‍ക്കാര്‍ ജീവനക്കാരാവുമെന്നത് കൂടാതെ ഇപ്പോള്‍ എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ള സ്‌കൂളിലെ സിബിഎസ്ഇ സിലബസ് സംസ്ഥാന സിലബസിലേക്ക് മാറുകയും ചെയും. ഇത് സംബന്ധിച്ച് ഡിപിഐയുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തുകയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ 1, 5, 8 ക്ലാസുകളിലേക്ക് സംസ്ഥാന സിലബസിലായിരിക്കും പ്രവേശനം നല്‍കുന്നതെന്ന് പ്രിന്‍സിപ്പാള്‍ ഷിബു ശ്രീസ്ഥ പറഞ്ഞു. അതേ സമയം ഇപ്പോള്‍ പഠനം നടത്തുന്ന 394 വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ സിലബസില്‍ തന്നെ പഠനം പൂര്‍ത്തീകരിക്കാനാവും. പ്ലസ്ടുവരെ അഫിലിയേഷന്‍ ഉണ്ടെങ്കിലും 10 വരെ മാത്രമേ ഇവിടെ ക്ലാസ് നടത്തുന്നുള്ളൂ. പുതിയൊരു സര്‍ക്കാര്‍ ഹൈസ്‌കൂള്‍ വരുന്നതോടൊപ്പം സര്‍ക്കാര്‍ ജോലി സ്വപ്നമായി കൊണ്ടു നടന്ന 22 അധ്യാപകര്‍ക്ക് പിഎസ്‌സി പരീക്ഷയെഴുതാതെ തന്നെ സര്‍ക്കാര്‍ ജീവനക്കാരായി മാറാന്‍ കഴിയുന്നു എന്നത് മെഡിക്കല്‍ കോളജ് ഏറ്റെടുക്കലിന്റെ ഏറ്റവും വലിയ ഒരു നേട്ടമായി മാറുകയാണ്. മൂന്ന് നിലകളില്‍ മികച്ച ഭൗതിക സാഹചര്യത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിലെ അനധ്യാപകരുടെ കാര്യത്തിലും ഇതേനയം തന്നെയാവും സ്വീകരിക്കുക. | |
No comments
Post a Comment