Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ യൂസേഴ്സ് ഫീ നിർത്തലാക്കുക; പുന്നക്കൻ മുഹമ്മദലി


    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ പേരിൽ ഏർപ്പെടുത്തിയ യൂസേഴ്സ് ഫീ നിർത്തലാക്കണമെന്ന്ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി കേരള സർക്കാറിനോടവശ്യപ്പെട്ടു.
    രഹസ്യമായി പ്രവാസികളുടെ ചുമരിൽ ഏർപ്പെടുത്തിയ യുസേഴ്സ് ഫീ വീണ്ടും വർദ്ധിപ്പിക്കാനുള്ള നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കേണ്ടി വരുമെന്നും മുൻകാലങ്ങളിൽ പ്രവാസികൾ അത് ചെയ്യ്തിട്ടുണ്ടെന്നും കണ്ണൂർ എയർപോട്ടിന്റെ പേരിൽ അതിന് പ്രവാസികളെ നിർബന്ധിക്കരുതെന്നും, 
    മുമ്പ് കോഴിക്കോട്, കൊച്ചി എയർപോട്ടിൽ എയർപോട്ടിൽ ഏർപ്പെടുത്തിയ യൂസേഴ്സ് ഫീനിർത്തലാക്കാൻ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടത്തിയാണ് നിർത്തലാക്കിയതെന്നും അത് പോലെ പ്രവാസികളെ കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി ഉൽഘാടനം കഴിഞ്ഞ് അതിന്റെ ബാലാരിഷ്ടതകളിലൂടെ കടന്നു പോകുന്ന വിമാനത്താവളത്തെ മുളയിലെ നുള്ളാനോ അതിന്റെ ആദ്യ പ്രയാണം തന്നെ തളർത്താനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായോ, അല്ലെങ്കിൽ പെട്ടെന്ന് തന്നെ ലാഭം കൊയ്യാനുള്ള ചിലരുടെ ശ്രമമാണ് ഇതിന്റെ പിന്നിലെന്നും 

    ഉത്തരമലബാറിലെ ദീർഘകാല സ്വപ്നമായിരുന്ന കണ്ണൂർ വിമാനത്താവളം സാക്ഷാൽകരിച്ച വേളയിൽ കൈ കൊണ്ടിരിക്കുന്ന ഇത്തരം നടപടികൾ ജന വിരുദ്ധമാണെന്നും ഇതിനെതിരെ മുഴുവൻ പ്രവാസികളും ഒറ്റക്കെട്ടായി പ്രതികരിക്കാൻ മുന്നോട്ട് വരണമെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad