കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ വാഹനം തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തുന്നതായി പരാതി
മട്ടന്നൂര്‍:
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ വാഹനം തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തുന്നതായി പരാതി. യാത്രക്കാരെയുംകൊണ്ട് പോകുന്നതിനിടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍വച്ചു വാഹനം തടഞ്ഞുവയ്ക്കുന്നത്. വിമാനത്താവളത്തില്‍നിന്ന് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ സര്‍വീസ് നടത്തുന്ന കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ വാഹനമാണ് വിവിധ സ്ഥലങ്ങളില്‍ വച്ചു ടാക്സി ഡ്രൈവര്‍മാര്‍ തടയുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. വിമാനത്താവളത്തില്‍നിന്നു യാത്രക്കാരെയും കൊണ്ടുപോകുന്നതിനിടെ പയ്യന്നൂര്‍, പെരുമ്ബ, കണ്ണൂര്‍ കാള്‍ടെക്സ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചാണ് ഓണ്‍ലൈന്‍ ടാക്സികളെ തടയുന്നത്. കൂട്ടമായിയെത്തുന്നവര് കാര്‍ തടയുകയും കാര്‍ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ ശ്രമിക്കുന്നതായും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ചില സ്ഥലങ്ങളില്‍ വച്ചു യാത്രക്കാരെയും ഭീഷണിപ്പെടുത്തുകയും കാറില്‍നിന്ന് ഇറക്കി അവരുടെ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുകയാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ഓണ്‍ലൈന്‍ ടാക്സികളെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടയുന്നത്. ഓണ്‍ലൈന്‍ ടാക്സികളെ തടഞ്ഞവര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിക്കാറില്ലെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക
No comments
Post a Comment