കണ്ണൂരിൽ നിന്നു 10 മിനിറ്റിൽ കോഴിക്കോട്; രാജ്യത്തെ ഏറ്റവും ദൂരംകുറഞ്ഞ വിമാന സർവീസിന് തുടക്കം
കണ്ണൂർ :
എയർ ഇന്ത്യയുടെ എ320 നിയോ വിമാനം കണ്ണൂരിൽ നിന്ന് ഉച്ചയ്ക്ക് 12.56നു പറന്നുയർന്ന് മിനിറ്റിനകം കോഴിക്കോട് വിമാനത്താവളത്തിനു മുകളിലെത്തി.
തുടർന്ന് ഐഎൽഎസ് പ്രൊസീജ്യർ പ്രകാരം സുരക്ഷിതമായി റൺവേയിൽ ഇറങ്ങാൻ 12 മിനിറ്റോളമെടുത്തു. ആകാശത്ത് ആകെയുണ്ടായിരുന്നത് 22 മിനിറ്റ്. ഉച്ചയ്ക്ക് 1.18നു യാത്രക്കാർ പുറത്തിറങ്ങി.
52 നോട്ടിക്കൽ മൈലാണ് കോഴിക്കോട് – കണ്ണൂർ
വിമാനത്താവളങ്ങൾക്കിടയിലെ ആകാശദൂരം. ഇതിലേറെ അടുത്ത് വിമാനത്താവളങ്ങളുണ്ടെങ്കിലും രാജ്യത്തു വാണിജ്യ സർവീസ് നടക്കുന്ന ഏറ്റവും കുറഞ്ഞ ദൂരം ഇതാണെന്ന് എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ ഡിജിഎം ജി.പ്രദീപ് കുമാർ പറഞ്ഞു.
1761 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ കണ്ണൂരിൽ നിന്നു കോഴിക്കോട്ടേക്ക് 20 പേരും കോഴിക്കോടു നിന്നു കണ്ണൂരിലേക്കു 47 പേരും യാത്ര ചെയ്തു.
No comments
Post a Comment