വിമാനത്താവളത്തിൽ 10 കിലോ സ്വർണവുമായി കരാർ ജീവനക്കാരൻ പിടിയിൽ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 കിലോ സ്വർണവുമായി കരാർ ജീവനക്കാരൻ പിടിയിൽ. വിമാനത്താവളത്തിലെ എ.സി മെക്കാനിക്ക് അനീഷ് ആണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ മൂന്നരയോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ദേഹ പരിശോധന നടത്തുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഇതേ തുടർന്ന് കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാളിൽ നിന്നും സ്വർണം കണ്ടെടുത്തത്.ആരാണ് ഇയാൾക്ക് സ്വർണം കൈമാറിയതെന്ന് വ്യക്തമായിട്ടില്ലെന്നും ഇതേപ്പറ്റി അന്വേഷിച്ചു വരികയാണെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.
No comments
Post a Comment