Header Ads

  • Breaking News

    വോട്ടിങ് യന്ത്രം പണിമുടക്കി: വോട്ടെടുപ്പ് രാത്രി 11 വരെ നീട്ടി


    കോഴിക്കോട് : 
    ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. എന്നാല്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് പല തവണ തടസ്സപ്പെട്ടതിനാല്‍ കൊയിലാണ്ടിക്കു സമീപം പുളിയഞ്ചേരി യുപി സ്‌കൂളിലെ 79ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് രാത്രി 11 വരെ നീട്ടാന്‍ വരണാധികാരിയായ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്‍കി.

    നേരത്തെ മോക് പോളിങ്ങിനിടെ യന്ത്രം തകരാറായപ്പോള്‍ പുതിയ യന്ത്രം കൊണ്ടുവന്നാണ് ഇവിടെ രാവിലെ 7നു നടപടികള്‍ തുടങ്ങിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വോട്ടിങ് യന്ത്രം വീണ്ടും കേടായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും പോളിങ് പുനരാരംഭിക്കാന്‍ കഴിഞ്ഞത് ഉച്ചയ്ക്ക് ഒന്നോടെയാണ്.

    തുടര്‍ന്നാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായി സംസാരിച്ചശേഷം പോളിങ് രാത്രിയിലേക്കു നീട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടത്.വോട്ടെടുപ്പ് തുടങ്ങി എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കോഴിക്കോട്ടെ 55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad