കോവളം ചൊവ്വരയിലെ 151-ാം ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ പിഴവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടര്‍ (video)
കോവളം ചൊവ്വരയിലെ 151-ാം ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ പിഴവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടര്‍ കെ. വാസുകി. ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തില്‍ നിലവില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
തെറ്റായ ആരോപണമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും അറിയിച്ചു. നേരത്തേ, കൈപ്പത്തിക്ക് വോട്ട് ചെയ്യുന്പോള്‍ തെളിയുന്നത് താമരചിഹ്നത്തിലാണെന്ന പരാതിയാണ് ഉയര്‍ന്നിരുന്നത്. 76 പേര്‍ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയതെന്നായിരുന്നു പരാതി.
വീഡിയോ ലിങ്ക്
https://youtu.be/v6-VFRjNZdk
No comments
Post a Comment