Header Ads

  • Breaking News

    വെറും 17 മിനിറ്റ‌്, ഫോൺ ബാറ്ററി ഫുൾ


    എന്തൊരു കഷ്ടം, ചാർജ‌് തീർന്നല്ലോ. സ‌്മാർട്ട‌് ഫോൺ യുഗത്തിൽ ഈ വാക്ക‌് ഉപയോഗിക്കാത്തവർ കുറവായിരിക്കും. പലപ്പോഴും ഫോൺ ചാർജ‌് ചെയ്യാൻ മറക്കുന്നവർ വീടുവിട്ട‌് പുറത്തിറങ്ങുമ്പോഴായിരിക്കും കാര്യമറിയുന്നത‌്. എന്നാൽ, ഇതാ ഇത്തരക്കാർക്കായി സൂപ്പർ ഡ്യൂപ്പർ ചാർജറുമായി ഷവോമി രംഗത്ത‌്. 100 വാട്ടിന്റെ അതിവേഗ ചാർജിങ് ടെക്‌നോളജി അവതരിപ്പിക്കുന്ന കമ്പനി വെറും 17 മിനിറ്റ് കൊണ്ട് നൂറുശതമാനം ചാർജാകുമെന്നാണ‌് ഉറപ്പുനൽകുന്നത‌്.

    4000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ട‌് ഫോണുകളിലാണ് ഇത്രയും മിനിറ്റുകൊണ്ട് ഫുൾ ചാർജാവുക. ഒപ്പോയുടെ 50 വാട്ടിന്റെ സൂപ്പർവൂക്ക് ചാർജറിനെ കടത്തിവെട്ടുന്നതാണ് ഷവോമിയുടെ ഈ അതിവേഗ ചാർജർ. ഓപ്പോ ചാർജറിൽ 3700 എംഎഎച്ച് ബാറ്ററി ഫോൺ 17 മിനിറ്റിൽ 65 ശതമാനം ചാർജാകുമ്പോൾ, 100 വാട്ട് സൂപ്പർചാർജ് ടെക്‌നോളജി ചാർജർ 4000 എംഎഎച്ച് ബാറ്ററി ഫോൺ 17 മിനിറ്റിൽ മുഴുവൻ ചാർജ് ചെയ്യും. ചാർജറുകളുടെ നിർമാണം ഇതിനകം ആരംഭിച്ചുകഴിഞ്ഞെന്നും റെഡ്മി ഫോണുകൾക്കു വേണ്ടിയാണ് ഈ സാങ്കേതികവിദ്യ ആദ്യം ഉപയോഗിക്കുകയെന്നും കമ്പനി മേധാവി ലു വെയ്ബിങ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad