Header Ads

  • Breaking News

    വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 22 ന് അവധി


    സംസ്ഥാനത്തെ സർക്കാർ , സ്വകാര്യ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലോക്സഭാ വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നൽകണമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു . ഇതു പ്രകാരം അവധി പ്രഖ്യാപിച്ചു നാളെ ഉത്തരവിറങ്ങും . മധ്യവേനൽ അവധി തുടങ്ങിയ സാഹചര്യത്തിൽ പരീക്ഷകൾ മാത്രമായിരിക്കും മാറ്റിവയ്ക്കേണ്ടി വരിക . എന്നാൽ 22ന് സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും പൊതു അവധി അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ടിക്കാറാം മീണ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചു . ഈ വിഷയത്തിലും നാളെ സർക്കാർ തീരുമാനമെടുക്കും .

    ليست هناك تعليقات

    Post Top Ad

    Post Bottom Ad