Header Ads

  • Breaking News

    സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഏപ്രിൽ 23ന് ശമ്പളത്തോടെ അവധി


    കൊച്ചി: 
    വോട്ട് ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഏപ്രിൽ 23ന് ശമ്പളത്തോടെ അവധി നൽകണമെന്ന് ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശം. ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും,
    കേരള ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ജനപ്രാതിനിധ്യ നിയമം 1951-ലെ വകുപ്പ് 135(ബി) ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ഉത്തരവ്. സമ്മതിദാനം വിനിയോഗിക്കുന്നതിനുവേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേ ദിനത്തിലെ ശമ്പളം/വേതനം തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്ന് ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad