Header Ads

  • Breaking News

    സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം : ഉത്തരവ് മെയ് 23നു ശേഷം


    സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം. മെയ് 23നു ശേഷമാണ് ഉത്തരവ് പുറത്തിറക്കുക. അടുത്തിടെ ചാര്‍ജ് വര്‍ധന നടപ്പാക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ അന്തിമ യോഗം ചേരുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതോടെ നിരക്ക് വര്‍ധിപ്പിക്കാനുള്ള ഉത്തരവ് മാറ്റിവയ്ക്കുകയായിരുന്നു.
    ഉത്തരവ് ഇറങ്ങാനായി കാലതാമസമുണ്ടെങ്കില്‍ പോലും മുന്‍കാല പ്രാബല്യത്തോടെയാകും വര്‍ധന നടപ്പാക്കുക. ഗാര്‍ഹിക ഉപയോക്താക്കളുടെ ക്രോസ് സബ്‌സിഡി നിര്‍ത്തലാക്കാനും വ്യവസായത്തിനുള്ള വൈദ്യുതി വില കുറക്കാനുമുള്ള നിര്‍ദേശം ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വൈദ്യുതി ഭേദഗതി ബില്ല് പ്രകാരമാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
    ആദ്യവര്‍ഷം സാധാരണ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ക്രോസ് സബ്‌സിഡി 20 ശതമാനം കുറയ്ക്കാനും മൂന്നുവര്‍ഷംകൊണ്ട് സബ്‌സിഡി പൂര്‍ണമായി ഇല്ലാതാക്കാനും നിര്‍ദേശിക്കുന്ന അപേക്ഷയാണ് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിരുന്നത്. ഇതോടെ സബ്‌സിഡി ഇല്ലാത്ത വൈദ്യുതിയാകും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

    No comments

    Post Top Ad

    Post Bottom Ad