Header Ads

  • Breaking News

    38 തസ്തികകളില്‍ PSC വിജ്ഞാപനം; മേയ് 15 വരെ അപേക്ഷിക്കാം



    സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള 38 തസ്തികകളിൽ കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പൾമണറി മെഡിസിൻ), തിയേറ്റർ ടെക്നീഷ്യൻ, ഡെന്റൽ മെക്കാനിക്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ലക്ചറർ ഇൻ മൈക്രോബയോളജി, സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് (പോളിടെക്നിക്കുകൾ), ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സിൽ കെമിസ്റ്റ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ, ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്/ഓവർസീയർ ഗ്രേഡ് രണ്ട് (മെക്കാനിക്കൽ), കേരള പോലീസ് സർവീസിൽ സയന്റിഫിക് അസിസ്റ്റന്റ് (പോളിഗ്രാഫ്), സഹകരണ അപ്പെക്സ് സൊസൈറ്റികളിൽ മാനേജർ എന്നിവയാണ് ജനറൽ വിഭാഗത്തിലെ വിജ്ഞാപനങ്ങൾ. 

    മറ്റുള്ളവ സംവരണ വിഭാഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റാണ്.
    www.keralapsc.gov.inഎന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി – മേയ് 15.

    No comments

    Post Top Ad

    Post Bottom Ad