ട്രിപ്പിൾ പിൻ ക്യാമറ ഒപ്പം റോക്കറ്റ് ഫാസ്റ്റ് ചാർജിങ്ങിൽ ടെക്നോയുടെ ഐ 4 മോഡലുകൾ എത്തി ,വില 9599 രൂപ
ട്രിപ്പിൾ പിൻ ക്യാമറകളിൽ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .ടെക്നോയുടെ കമോൺ i4 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
വലിയ ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും എത്തിയിരിക്കുന്നത് .6.2 ഇഞ്ചിന്റെ വാട്ടർ ഡ്രോപ്പ് ഷേപ്പ് HD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 720x1520 പിക്സൽ റെസലൂഷനും അതുപോലെ 19.9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെ തന്നെ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് മോഡലുകളാണ് എത്തിയിരിക്കുന്നത് .256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ഇതിൽ 2 ജിബിയുടെ വേരിയന്റുകളും കൂടാതെ 3 ജിബിയുടെ വേരിയന്റുകളും പ്രവർത്തിക്കുന്നത് MediaTek Helio A22 ന്റെ പ്രോസസറുകളിലാണ് .എന്നാൽ 4 ജിബിയുടെ റാം വേരിയന്റുകൾ MediaTek Helio P22 ആണ് പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ Android 9.0 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെന്സ് + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ ആണുള്ളത് .
കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3,500mAh ന്റെ റോക്കറ്റ് ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ് .ഫേസ് അൺലോക്ക് കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകൾ എന്നിവയും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഒന്നാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2 ജിബിയുടെ റാം മോഡലുകൾക്ക് 9599 രൂപയും & 3 ജിബിയുടെ റാം വേരിയന്റുകൾക്ക് 10599 രൂപയും കൂടാതെ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് 11999 രൂപയും ആണ് വിലവരുന്നത് .
No comments
Post a Comment