Header Ads

  • Breaking News

    വികസന കുതിപ്പിനൊരുങ്ങി കണ്ണൂര്‍ ഗവ:മെഡിക്കല്‍ കോളെജ്;നടപ്പിലാക്കുന്നത് 500 കോടിയുടെ പദ്ധതികള്‍


    പരിയാരം: 
    കണ്ണൂർ ഗവ.മെഡിക്കൽ കോളജിന്റെ വികസനത്തിനും ആധുനികവൽക്കരണത്തിനുമുള്ള 500 കോടിയുടെ പദ്ധതികൾ മൂന്ന് മാസത്തിനകം സമർപ്പിക്കുമെന്ന് പ്രിൻസിപ്പാൾ ഡോ.എൻ.റോയ് അറിയിച്ചു. ഒരു പുതിയ സർക്കാർ മെഡിക്കൽ കോളജിന് വേണ്ടി വരുന്ന രീതിയിലുള്ള സമഗ്രമായ പദ്ധതി സമർപ്പിക്കാനാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
    പ്രവർത്തനമാരംഭിച്ച് 25 വർഷം പൂർത്തിയാക്കുന്ന മെഡിക്കൽ കോളജിൽ പുതിയ കെട്ടിടങ്ങളും ആധുനിക ചികിത്സാ ഉപകരണങ്ങളും വാങ്ങും. ഇതിന് പുറമെ ആശുപത്രിക്ക് പൂർണമായി ചുറ്റുമതിൽ സ്ഥാപിക്കുക, ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഹോസ്റ്റൽ സമുച്ചയങ്ങൾ എന്നിവയും നിർമിക്കും. ഇത് കൂടാതെ മെഡിക്കൽ കോളജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹൃദയാലയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടി പ്രത്യേക ആശുപത്രി കെട്ടിടം തന്നെ നിർമിക്കും. ഇന്നുള്ള 200 ബെഡുകൾ 300 ആയി വർദ്ധിപ്പിക്കും. കാമ്പസ് സൗന്ദര്യവൽക്കരിക്കാനുള്ള പദ്ധതി കൂടി ഇതോടൊപ്പം നടപ്പിലാക്കും. കിഫ് ബിയിൽ നിന്നും മെഡിക്കൽ കോളജിന്റെ വികസനത്തിനാവശ്യമായ എത്ര തുക വേണമെങ്കിലും നൽകാൻ സർക്കാർ തലത്തിൽ തീരുമാനമായതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ തയ്യാറായി വരുന്നുണ്ടെന്നും മൂന്ന് മാസത്തിനകം ഇത് സർക്കാറിലേക്ക് സമർപ്പിക്കുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad