Header Ads

  • Breaking News

    എസ്ബിഐയിൽ ക്ലർക്ക് തസ്തികയിൽ 8653 ഒഴിവുകൾ



    എസ്ബിഐ ക്ലര്‍ക്ക് 8653 ക്ലര്‍ക്ക് തസ്തികളിലേക്കുള്ള ഒഴിവില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രില്‍ പന്ത്രണ്ട് മുതലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്. മെയ് മൂന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.
    പ്രിലിമിനറി പരീക്ഷ ജൂണിലും മെയിന്‍ പരീക്ഷ ആഗസ്റ്റ് 10 നുമാണ് നടക്കുക. 8653 ഒഴിവുകളില്‍ 3674 ഒഴിവുകള്‍ ജനറല്‍ കാറ്റഗറിയിലും 853 ഒഴിവുകള്‍ സാമ്ബത്തികമായി പിന്നോക്കം വിഭാഗത്തിലും 1361 ഒഴിവുകള്‍ എസ് സി വിഭാഗത്തിലും 1966 ഒഴിവുകള്‍ ഒബിസി കാറ്റഗറിയിലുമാണ്.
    ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയവര്‍ക്കോ തത്തുല്യ യോഗ്യത ഉള്ളവര്‍ക്കോ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്.
    പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തുക. 100 മാര്‍ക്കിന്‍റെ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് പ്രിലിമിനറി പരീക്ഷയിലുണ്ടാവുക. ഒരു മണിക്കൂറാണ് പരീക്ഷയുടെ സമയം. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്. 200 മാര്‍ക്കിന്‍റെ 190 ചോദ്യങ്ങളാണ് മെയിന്‍ പരീക്ഷയിലുണ്ടാവുക.
    എങ്ങിനെ അപേക്ഷിക്കാം
    എസ്ബിഐയുടെ വെബ്സൈറ്റില്‍ കയറി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്
    നോട്ടിഫിക്കേഷനില്‍ കയറി അപ്ലൈ നൌവില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ കിട്ടുന്ന ഫോമില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം. ഇതിനൊപ്പം ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് ചേര്‍ക്കുകയും വേണം. ഫീസും ഓണ്‍ലൈനായി അടക്കാവുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad