വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള മയക്കുമരുന്നു മാഫിയ തലശേരി നഗരത്തില്‍ പിടിമുറുക്കുന്നു
തലശേരി:
വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള മയക്കുമരുന്നു മാഫിയ തലശേരി നഗരത്തില്‍ പിടിമുറുക്കുന്നു. ബ്രൗണ്‍ഷുഗറും ഹാഷിഷും ഉള്‍പ്പെടെ വന്‍ നഗരങ്ങളില്‍ ലഭിക്കുന്ന ലഹരി വസ്തുക്കളെല്ലാം തന്നെ ലഭിക്കുന്ന നഗരമായി തലശേരി മാറിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സമ്ബന്നരായ നിരവധി കുടുംബങ്ങളിലെ യുവാക്കളും ഒപ്പം സാധാരണ കുടുംബങ്ങളിലെ യുവാക്കളും ലഹരിയുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളും ലഹരിയുടെ പിടിയിലകപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആള് താമസമില്ലാത്ത റെയില്‍വേ ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ സംഘം പ്രവര്‍ത്തിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കടത്തികൊണ്ട് വരുന്ന ലഹരി വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതും ഈ കേന്ദ്രങ്ങളില്‍ വച്ചാണ്.
വിലകൂടിയ കന്പനികളുടെ വസ്ത്രങ്ങള്‍ ധരിച്ചും ആഡംബര വാഹനങ്ങളിലുമായി എത്തുന്ന യുവാക്കളാണ് ലഹരി മാഫിയയിലെ പ്രധാന കണ്ണികള്‍. പഴയ ബസ് സ്റ്റാന്‍ഡ് ജൂബിലി ഷോംപ്പിംഗ് കോംപ്ലക്സ് പരിസരം, ഇറച്ചി മാര്‍ക്കറ്റ്, നഗരത്തിലെ സ്കൂള്‍ പരിസരം, തലശേരി കോട്ട, സെന്റിനറി പാര്‍ക്ക്, സീവ്യൂ പാര്‍ക്ക്, തുടങ്ങിയ സ്ഥലങ്ങളിലും മയക്ക് മരുന്ന് വിപണന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മാഫിയ സംഘത്തിലെ യുവാക്കള്‍ സ്കൂള്‍ പരിസരത്ത് തമ്ബടിച്ച് വിദ്യാര്‍ഥികള്‍ക്ക് വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയും മറ്റ് തരത്തിലുള്ള ആഡംബര വസ്തുക്കള്‍ നല്കി പ്രലോഭിച്ചുമാണ് മയക്കുമരുന്ന് കടത്തുന്ന കരിയര്മാരാക്കും.
കൂടാതെ വിദ്യാര്‍ഥികള്‍ക്ക് മയക്ക് മരുന്ന് നല്കി പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായും വിവരമുണ്ട്. സെന്‍ഡ് ഓഫ് പാര്‍ട്ടിക്കായി ഡിജെ പാര്‍ട്ടികള്‍ ഒരുക്കുന്നതിനു പിന്നിലും ലഹരി മാഫിയ സജീവമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക
ليست هناك تعليقات
إرسال تعليق