Header Ads

  • Breaking News

    പൊക്കുണ്ടില്‍ വ്യാപാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് പണം കവര്‍ന്ന സംഭവം കെട്ടിച്ച നാടകം


    തളിപ്പറമ്പ്: 
    വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രണ്ടംഗ സംഘം കാല്‍ ലക്ഷം രൂപ കവര്‍ച്ച ചെയ്തു എന്ന പരാതി വ്യാജമാണെന്നന്ന് തെളിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച ശേഷം കുറുമാത്തൂര്‍ പൊക്കുണ്ടിലെ താമസക്കാരനായ മലപ്പുറം നിലമ്പൂര്‍ സ്വദേശി മച്ചിങ്ങല്‍ അഷറഫ് (42) ഫോണില്‍ വിളിച്ച് കവര്‍ച്ചക്കാര്‍ ആക്രമിച്ച് പണം കവര്‍ന്നതായാണ് പരാതി. പൊക്കുണ്ട് കൂനം റോഡിലെ കെ.പി.ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന എം എസ് ഹോം അപ്ലയന്‍സസ് എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറാണ് അഷറഫ്. കഴിഞ്ഞ 20 വര്‍ഷമായി അഷറഫും സഹോദരന്‍ മൊയ്തീനും ഇന്‍സ്റ്റാള്‍മെന്റില്‍ വീട്ട്സാധനങ്ങള്‍ വില്‍പനനടത്തിവരികയാണ്. കെ.പി.ആര്‍ക്കേഡില്‍ തന്നെയുള്ള ക്വാര്‍ട്ടേഴ്സിലാണ് ഇരുവരും താമസിക്കുന്നത്. രാവിലെ 10.45 ഓടെയാണ് കടയിലുള്ള മൊയ്തീനെ ഫോണില്‍ വിളിച്ച് അഷറഫ് നിലവിളിച്ചത്. ഉടന്‍ തന്നെ ക്വാര്‍ട്ടേഴ്സിലെത്തിയ മൊയ്തീന് ചോരയില്‍ കുളിച്ച് കിടക്കുന്ന അഷറഫിനെയാണ് കാണാനായത്. പത്തരയോടെ രണ്ടംഗ സംഘം ക്വാര്‍ട്ടേഴ്സിലെത്തി മുളക്പ്പൊടി വിതറിയ ശേഷം വടിവാള്‍ വീശി പരിക്കേല്‍പ്പിച്ച് അലമാരയില്‍ സൂക്ഷിച്ച കളക്ഷന്‍ ഇനത്തില്‍ ലഭിച്ച ഇരുപത്തി അയ്യായിരം രൂപ കവര്‍ച്ച നടത്തിയതായിട്ടാണ് അഷറഫ് പറഞ്ഞത്. ഉടന്‍തന്നെ അഷറഫിനെ തളിപ്പറമ്പ് സഹകരണശുപത്രിയിലെത്തിച്ചു. കൈയിലും കഴുത്തിലുമായി ആറിടങ്ങളില്‍ മുറിവുകള്‍ ഉണ്ടായിരുന്നു.
    തളിപ്പറമ്പ് സി ഐ എ.അനില്‍കുമാര്‍, എസ് ഐ. കെ.കെ.പ്രശോഭ് എന്നിനിവരുടെ നേതൃത്വത്തില്‍ ഡി വൈ എസ് പിയുടെ സ്‌ക്വാഡ് ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തിലാണ് ഇത് അഷറഫ് കെട്ടിച്ചമച്ചതാ ണെന്ന് തെളിഞ്ഞത്. ലക്ഷങ്ങളുടെ കടബാധ്യതയില്‍ രക്ഷപ്പെടുന്നതിനാണ് അക്രമവും കവര്‍ച്ചയും നടന്നതായി പ്രചരിപ്പിച്ചതെന്ന് അഷറഫ് അന്വേഷണ സംഘത്തോട് സമ്മതിച്ചു. തുടക്കം മുതല്‍ തന്നെ സംഭവം കെട്ടിച്ചമച്ചതാ ണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാാള വിദഗ്ദ്ധരുമെത്തി പരിശോധനനടത്തിയിരുന്നു. അഷറഫിന്റെ പേരില്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad