Header Ads

  • Breaking News

    സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ചൂട് തുടരും


    സംസ്ഥാനത്തു മൂന്നു ദിവസം കൂടി കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. താപനില 2 മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
    വയനാട് ഒഴികയുള്ള 13 ജില്ലകളിൽ ശരാശരി താപനില 2 മുതൽ 4 ഡിഗ്രീ സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഈ സാഹചര്യത്തിൽ സൂര്യാഘാതവും, സൂര്യാതപവും ഒഴിവാക്കാൻ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
    തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കെടുക്കുന്ന രാഷ്ട്രീയ പ്രവർത്തകർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. സൂര്യാഘാതം ഒഴിവാക്കാൻ പകൽ പതിനൊന്ന് മണിമുതൽ വൈകീട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം . രോഗ ബാധിതർ ,ഗർഭിണികൾ, കുട്ടികൾ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
    ചൂട് തുടരുന്നതോടൊപ്പം പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും പടരാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ മുൻകരുതലുകളെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും ഡി.എം.ഒ മാർക്ക് നിർദ്ദേശം നൽകിയതായി നേരത്തെ മന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad