Header Ads

  • Breaking News

    പയ്യന്നൂരിൽ കാടിന് നടുവില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന നാടന്‍ ചാരായ വാറ്റുകേന്ദ്രം എസ്‌സൈസ് സംഘം തകര്‍ത്തു.


    പയ്യന്നൂര്‍: 
    രാമന്തളി ചിറ്റടിയിലെ ജനവാസമില്ലാത്ത പ്രദേശത്തെ കാടിന് നടുവില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന നാടന്‍ ചാരായ വാറ്റുകേന്ദ്രം എസ്‌സൈസ് സംഘം തകര്‍ത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ പി മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തി തകര്‍ത്തത്.
    ചാരായം വാറ്റാന്‍ പാകപ്പെടുത്തി കാട്ടില്‍ ഒളിപ്പിച്ച് വെച്ച നലയില്‍ കണ്ടെത്തിയ 120 ലിറ്ററോളം വാഷ് പിടികൂടി നശിപ്പിച്ചു. വെല്ലവും നവസാരവും ചേര്‍ത്ത് തയ്യാറാക്കിയ വാഷ്് പ്ലാസ്റ്റിക് ബക്കറ്റുകളിലും, കന്നാസുകളിലുമായാണ് കാട്ടില്‍ ഒളിപ്പിച്ച് വെച്ചിരുന്നത്്്. വാറ്റ് കേന്ദ്രം നടത്തിവന്ന പ്രതികളെ കുറിച്ച് എക്‌സൈസ്്്് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ പേരില്‍ അബ്കാരി നിയമ പ്രകാരം കേസെടുക്കും.
    തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വന്‍തോതില്‍ ചാരായം വാറ്റി ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണം നടത്താനുള്ള ചാരായ ലോബികളുടെ നീക്കമാണ് എക്‌സൈസിന്റെ റെയിഡിലൂടെ ഇല്ലാതാക്കിയത്. റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി മനോജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ.കൃഷ്ണന്‍, ്രൈഡവര്‍ സി.വി.അനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു. കഴിഞ്ഞമാസം എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ചിറ്റടി പ്രദേശത്ത് നിന്നും 350 ലിറ്ററോളം വാഷ് പിടികൂടി നശിപ്പിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad