അരിവാളിന് കുത്തിയപ്പോള്‍ വിരിഞ്ഞത് താമര: പാപ്പിനിശേരിയില്‍ വോട്ടിങ് മെഷീന്‍ മാറ്റി
കണ്ണൂര്‍:
തിരുവനന്തപുരം മണ്ഡലത്തിലെ കോവളത്തിനു പുറമെ കണ്ണൂര്‍ ജില്ലയിലും മറ്റൊരു ചിഹ്നത്തിനു കുത്തിയപ്പോള്‍ താമരയ്ക്ക് വോട്ട് പതിഞ്ഞു. അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി അരോളിയിലെ 55ാം നമ്പര്‍ ബൂത്തിലാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്തപ്പോള്‍ താമരയുടെ ലൈറ്റ് തെളിഞ്ഞത്. സിപിഎം പ്രാദേശിക നേതാവിന്റെ ഭാര്യ ഓപണ്‍ വോട്ട് ചെയ്തപ്പോഴാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പിഴവ് പരഹരിച്ചതിനെ തുടര്‍ന്ന് വോട്ടിങ് പുനരാരംഭിച്ചു.

No comments
Post a Comment