കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം കണ്ണൂരിലും; മക്കളെ തല്ലിച്ചതച്ച പിതാവ് അറസ്റ്റില്‍
വളപട്ടണം:
സമൂഹമന:സാക്ഷിയെ ഞെട്ടിച്ച് കൊണ്ട് കുട്ടികൾക്ക് നേരെയുള്ള ക്രൂരമായ അതിക്രമ വാർത്തകൾ പുറത്ത് വരുന്നതിനിടെ കണ്ണൂരിലും സമാനമായ സംഭവം. പന്ത്രണ്ടും, എട്ടും വയസ് പ്രായമായ കുട്ടികള ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അഴിക്കോട് നീർക്കടവിലെ 41 കാരനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പം താമസിക്കുന്ന ഇയാൾ മൂന്ന് മക്കളെയും ഉപദ്രവിക്കു പതിവാണ്. പന്ത്രണ്ട് കാരനായ മൂത്ത മകന്റെ കൈപിടിച്ച് തിരിച്ച് പൊട്ടിക്കുകയും എട്ട് വയസുകാരിയെ നിലത്തടിക്കുകയുമായിരുന്നു പരിക്കേറ്റ ഈ കുട്ടി കണ്ണൂരിലെ ആശുപത്രിയിൽ ചികിൽസയിലാണ്. മദ്യപിച്ചെത്തി നിരന്തരം ഇയാൾ ഭാര്യയെയും മക്കളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുട്ടികളെ കക്കൂസിലെ ക്ലോസറ്റിലെ വെള്ളം കുടിപ്പിക്കുകയും ചെയ്യുമായിരുന്നു ഇയാളുടെ ശല്യം സഹിക്കവയ്യാതെ അയൽവാസികളാണ് പോലീസിൽ വിവരം നൽകിയത്.
No comments
Post a Comment