Header Ads

  • Breaking News

    കണ്ണൂര്‍ നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം. നാലുലക്ഷത്തില്‍പരം രൂപ നഷ്ടമായി.


    കണ്ണൂര്‍: 
    നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം. നാലുലക്ഷത്തില്‍പരം രൂപ നഷ്ടമായി. ബല്ലാര്‍ഡ് റോഡില്‍ സെന്റ്‌മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന മഹാലക്ഷ്മി ടവേര്‍സിലെ മഹാലക്ഷ്മി സാരീസില്‍ നിന്നാണ് 4,10,000 രൂപ മോഷണം പോയത്.
    ഇന്ന് രാവിലെ കടയിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പ് കുത്തിത്തുറന്നാണ് വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നത്.
    സ്ഥാപനത്തില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മുഖംമൂടി ധരിച്ച ഒരാളുടെ ദൃശ്യങ്ങളാണ് ക്യാമയില്‍ പതിഞ്ഞിട്ടുള്ളത്. സ്ഥാപനമുടമ രാജസ്ഥാന്‍ സ്വദേശി ദല്‍പത്സിംഗ് പോലീസില്‍ പരാതി നല്‍കി. സ്ഥാപനത്തില്‍ വിലപിടിപ്പുള്ള സാരികള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും മോഷണം പോയിട്ടില്ല. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

    No comments

    Post Top Ad

    Post Bottom Ad