Header Ads

  • Breaking News

    താവത്ത് സിഗ്‌നല്‍ സംവിധാനം വാഹനമിടിച്ച് തകര്‍ന്നു


    പഴയങ്ങാടി :
    പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ താവം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിക്ക് സമീപം സിഗ്‌നല്‍ സംവിധാനം വാഹനമിടിച്ച് തകര്‍ന്നു. സീബ്രാ ക്രോസ് സൂചിപ്പിക്കുന്ന സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ ആണ് തകര്‍ന്നത്. നേരത്തെയും ഇതിനു സമീപത്തെ മറ്റൊരു സിഗ്‌നല്‍ അജ്ഞാത വാഹനമിടിച്ച് തകര്‍ന്നിരുന്നു. പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ മിക്കയിടങ്ങളിലും സൂചന ഫലകങ്ങളും വാഹനം ഇടിച്ചു തകര്‍ന്നിട്ടുണ്ട്. രാത്രികാലങ്ങളില്‍ അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നതാണ് ഇതിനു കാരണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad