പഴയങ്ങാടിയിൽ കൊട്ടികലാശത്തിനിടെ സംഘർഷം: എൽ ഡി എഫ് പ്രവർത്തകർക്ക് പരിക്ക്
പഴയങ്ങാടി:
എൽഡിഎഫ് കൊട്ടിക്കലാശത്തിനു നേരെ ലീഗ് ക്രിമിനലുകളുടെ കല്ലേറ്.
പഴയങ്ങാടിയിൽ വളരെ സമാധാനപരമായി എൽഡിഎഫിന്റെ നേതൃത്വത്തിൽ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പ്രകടനം നടത്തുകയായിരുന്ന പ്രവർത്തകർക്കു നേരെയാണ് ലീഗ് പ്രവർത്തകർ കല്ലേറ് നടത്തിയത്.മാട്ടൂൽ, പളളിക്കര, ചെറുകുന്ന് ഭാഗങ്ങളിൽ നിന്നും വന്നവരാണ് ഒരു പ്രകോപനവുമില്ലാതെ പ്രവർത്തകർക്ക് നേരെ കല്ലേറ് നടത്തിയത്.
പഴയങ്ങാടിയിലേക്ക് കൊട്ടിക്കലാശത്തിന് വന്ന ലീഗ്കാരുടെ വാഹനത്തിലും സമീപത്തുള്ള ബിൽഡിംഗിലും ഇവർ കല്ല് സൂക്ഷിച്ചിരുന്നു. കെട്ടിടത്തിന്റെ മുകളിൽ നിന്നും കല്ലേറുണ്ടായി. മനഃപൂർവ്വം കുഴപ്പം സൃഷ്ടിക്കാൻ വേണ്ടി തന്നെയാണ് ഇവർ കല്ലുമായി വന്നത്. ചെങ്ങലിലെ പി പി ഗോകുൽ രാജ്, അടുത്തിലയിലെ പ്രകാശൻ, മൂലക്കിലിലെ ജിൻസ്, കാനായിയിലെ രാജു, ഡി രതീഷ് ചെങ്ങൽ, രോഹിത്ത് നരിക്കോട്, ജോയ് ഫെർണാണ്ടസ്
എന്നിവർക്കാണ് കല്ലേറിൽ പരിക്കേറ്റത്..
ഇവർ എരിപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ലീഗുകാർ യാതൊരു കാരണവുമില്ലാതെ മണിക്കൂറുകളോളം കെ എസ് ടി പി റോസിൽ കുത്തിയിരുന്ന് റോഡ് ബ്ലോക്ക് ചെയ്തു.
പരിക്ക് പറ്റിയവരെ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി ദാമോദരൻ, എം വിജിൻ, ഏരിയാ സെക്രട്ടറി കെ പത്മനാഭൻ തുടങ്ങിയവർ സന്ദർശിച്ചു. ലീഗ് പ്രവർത്തകരായ സഫ്വാൻ, റാഹിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു..
No comments
Post a Comment