Header Ads

  • Breaking News

    കണ്ണൂർ‌ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ദിനംപ്രതി യാത്രചെയ്യുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന



    മട്ടന്നൂർ :
    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വേനലവധി യാത്രക്കാരുടെ തിരക്ക്. ‘ബൾക്ക് ബുക്കിങ്’ വഴി കണ്ണൂർ‌ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ദിനംപ്രതി യാത്രചെയ്യുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കു കൂടി സർവീസ് ആരംഭിച്ചതോടെ സ്കൂൾ, കോളജ് വിനോദയാത്രയിൽ വിമാനയാത്രയും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഗ്രൂപ്പ് ബുക്കിങ് സൗകര്യം ഒരുക്കി വിവിധ ട്രാവൽ ഏജൻസികളും രംഗത്തു വന്നിട്ടുണ്ട്. വിമാന യാത്രയോടൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ സഹായിക്കുന്ന പാക്കേജുകളുമുണ്ട്.

    കല്ലൂർ ന്യൂ യുപി സ്കൂളിൽ നിന്നു 90 വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും കൊച്ചിയിലേക്കു യാത്ര പോകുന്നുണ്ട്. 3 സംഘമായാണു യാത്ര. ഇന്നലെ കൊച്ചിയിലേക്കു പുറപ്പെട്ട ആദ്യ സംഘത്തിൽ 30 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഇൻഡിഗോയുടെ ഉഡാൻ സർവീസ് വഴി ഒരു മാസം മുൻപ് ബുക്ക് ചെയ്തതിനാൽ ഒരാൾക്ക് 1750 രൂപയാണു കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്ക്. അല്ലാതെ ഇന്നലെ 8000 രൂപയ്ക്ക് അടുത്താണു നിരക്ക്. ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ വിനോദസഞ്ചാര യാത്രകൾ പോകുന്നത്. വേനലവധിക്ക് ടിക്കറ്റ് നിരക്കിൽ വലിയ വർധനാവുണ്ട്. 

    No comments

    Post Top Ad

    Post Bottom Ad