മട്ടന്നൂര്‍ പരിയാരത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
കണ്ണൂര്‍:
മട്ടന്നൂര്‍ പരിയാരത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. വിജില്‍ എന്ന പതിനാല് വയസുകാരനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്ബില്‍ കിടന്ന ബോംബ് കുട്ടി അറിയാതെ കയ്യിലെടുക്കുകയായിരുന്നുവെന്നാണ് വിവരം.ആദ്യം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ച കുട്ടിയെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞയാഴ്ച്ച നടുവിലില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ സ്ഫോടനുമുണ്ടായി മകനടക്കം രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.
No comments
Post a Comment