വീടു കയറി കൊലപ്പെടുത്താന്‍ ശ്രമം: സഹോദരങ്ങള്‍ അറസ്‌റ്റില്‍
വീട്ടില്‍ കയറി ആക്രമണം നടത്തി അച്‌ഛനെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സഹോദരങ്ങളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നിരണത്ത് വീടുകയറി മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നിരണം തേവേരി ആശാരികുടി പുതുവേല്‍ വീട്ടില്‍ സദന്റെ മക്കളായ സജിത്ത് (26), സജന്‍ (23) എന്നിവര്‍ പുളിക്കീഴ് പോലീസിന്റെ പിടിയിലായത്.
കിഴക്കുംഭാഗം ബേത്‌ലഹേം ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം ചങ്കുവരുത്തിയില്‍ വീട്ടില്‍ രാജന്‍ (50), മകന്‍ റെനു രാജന്‍ (23) എന്നിവര്‍ക്കു നേരെയായിരുന്നു കഴിഞ്ഞ ശനിയാഴ്‌ച രാത്രിയില്‍ ആക്രമണം നടത്തിയത്. ഇവര്‍ ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികളും ആക്രമണത്തിനിരയായ റെനുവും സുഹൃത്തുക്കളായിരുന്നു. ഇവര്‍ തമ്മില്‍ ഉണ്ടായ നിസാര തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പുളിക്കീഴ് പോലീസ് ഇന്‍സ്‌പെക്‌ടര്‍ സുരേഷ്‌ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. വിപിന്‍ കുമാര്‍, എ.എസ്.ഐമാരായ രാജേഷ്, സോമസുന്ദരംപിള്ള, ജില്ലാ പോലീസ് മേധാവിയുടെ നിഴല്‍ സേനാംഗങ്ങളായ ഹരികുമാര്‍ ടി.ഡി., അജികുമാര്‍ ആര്‍ ,സുജിത്ത് കുമാര്‍,പുളിക്കീഴ് സ്‌റ്റേഷന്‍ എസ്.സി.പി.ഒമാരായ തുളസീദാസ് പ്രസാദ് , ജോജോ, സി.പി.ഒ. അഖിലേഷ് ,സുദര്‍ശനന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ പിടികൂടുന്നതിനിടയില്‍ പോലീസുകാരനായ ജോജോയ്‌ക്ക് പരുക്ക് പറ്റിയിരുന്നു. പ്രതികളെ പിടികൂടുന്നതിനായി നാട്ടുകാരുടെ സഹായം പോലീസിന് ലഭിച്ചിരുന്നു. പുളിക്കീഴ് പോലീസ്സ്റ്റേഷന്റെ അതിര്‍ത്തി പ്രദേശമായ തേവേരി, നിരണം, കൊമ്പകേരി എന്നിവിടങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും ലഹരി മരുന്ന് ഉപയോഗവും പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം പുളിക്കീഴ് ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശക്‌തമായ നടപടി സ്വീകരിച്ച് വരുന്നു.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക
No comments
Post a Comment