മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയ ബൂത്തിലെ യന്ത്രവും തകരാറിലായി, കമ്മീഷന് മുഖ്യമന്ത്രിയുടെ വിമർശനം
തിരുവനന്തപുരം:
കേരളത്തിൽ വ്യാപകമായി വോട്ടിങ് മെഷീൻ തകരാറിലായെന്നും വോട്ടിങ് മെഷീന്റെ കാര്യം ഇലക്ഷൻ കമ്മീഷൻ ഗൗരവത്തോടെ എടുത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പോളിങ് ബൂത്തിലെ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കേണ്ടതായിരുന്നുവെന്നും നിർഭാഗ്യവശാൽ ഇന്ന് താൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിലെ വോട്ടിങ് മെഷീൻ തകരാറിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതി ഉണ്ട്. പോളിങ് ബൂത്തിലെ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കേണ്ടതായിരുന്നു. നിർഭാഗ്യവശാൽ ഇന്ന് ഞാൻ വോട്ട് ചെയ്യാനെത്തിയപ്പോൾ ബൂത്തിലെ വോട്ടിങ് മെഷീൻ തകരാറിലായി. അടുത്ത മറ്റൊരു ബൂത്തിലും അടുത്ത പഞ്ചായത്തിലും മെഷീൻ തകരാറിലായി. കോരളത്തിൽ വ്യാപകമായി വോട്ടിങ് മെഷീൻ തകരാറിലായി എന്ന വസ്തുതയുണ്ട്.വോട്ടിങ് മെഷീന്റെ കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തോടെ എടുത്തില്ലെന്ന് വേണം കരുതാൻ, മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരേന്ത്യയിലെ വർഗ്ഗീയ ചേരിതിരിവും വംശഹത്യയും വർഗ്ഗീയ കലാപവും സംഘടിപ്പിച്ചവർ ഇവിടെ വന്ന് റോഡ് ഷോ നടത്തി ആളുകളെ അവരുടെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അത് തകർന്നടിയുന്നത് ഈ തിരഞ്ഞെടുപ്പിൽ കാണാമായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഈ തിരഞ്ഞെടുപ്പ് ചിലരുടെയൊക്കെ അതിമോഹം തകർന്നടിയുന്ന തിരഞ്ഞെടുപ്പാണ്. ഉത്തരേന്ത്യയിലെ വർഗ്ഗീയ ചേരിതിരിവും വംശഹത്യയും വർഗ്ഗീയ കലാപവും സംഘടിപ്പിച്ചവർ ഇവിടെ വന്ന് റോഡ് ഷോ നടത്തി ആളുകളെ അവരുടെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അത് തകർന്നടിയുന്നത് ഈ തിരഞ്ഞെടുപ്പിൽ കാണാമായിരുന്നു.
No comments
Post a Comment