Header Ads

  • Breaking News

    എയര്‍ ആംബുലൻസ് വേണമെന്ന ആവശ്യം ശക്തമാകുന്നു


    എയര്‍ ആംബുലൻസ് വേണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാകുന്നു. ആരോഗ്യരംഗത്തെ വിദഗ്ദ്ധരാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. വലിയ ട്രാഫിക്കിനിടയിലൂടെ ജീവൻ രക്ഷിക്കാൻ ആംബുലൻസുമായി നെട്ടോട്ടമോടുന്ന അനവധി സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. 
    എന്നാൽ എയര്‍ ആംബുലൻസ് എത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാകും.
    ഇന്നലെ 15ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിദഗ്ധ ചികില്‍സക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്ത് റോഡ് മാര്‍ഗം എത്തിക്കാൻ 12 മണിക്കൂറെടുക്കുമെന്നാണ് ആദ്യം കണക്കാക്കിയത്. 
    ആംബുലൻസിനായി ഗതാഗത ക്രമീകരണം ഒരുക്കിയ ശേഷമായിരുന്നു ഇത്. എന്നാൽ കുഞ്ഞിന്‍റെ ജീവനായി സർക്കാരും ജനങ്ങളും ഒന്നിച്ചതോടെ അഞ്ചര മണിക്കൂർ കൊണ്ട് കുഞ്ഞിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിക്കാനായി.
    ഇതിനിടയിൽ എയര്‍ ആംബുലൻസിന്റെ ആവശ്യകതയെക്കുറിച്ച് പലർക്കുമിടയിൽ ചർച്ചയായി. സംസ്ഥാനത്ത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് എയര്‍ ആംബുലൻസ് പദ്ധതി തുടങ്ങിയതാണ്. 
    ഇതിനായി രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷനുമായി കരാറും ഒപ്പിട്ടു. പക്ഷെ ഇടത് സര്‍ക്കാര്‍ വന്നതോടെ പദ്ധതി വേണ്ടെന്നു വയ്ക്കുകയായിരുന്നു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക ബാധ്യത വർധിക്കുമെന്ന് സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിച്ചത്.

    No comments

    Post Top Ad

    Post Bottom Ad