Header Ads

  • Breaking News

    ദിവസങ്ങൾ പഴക്കമുള്ള രണ്ടു മൃതദേഹങ്ങൾ ഇളമ്പച്ചി റെയിൽവേ പാളത്തിനരികിൽ




    തൃക്കരിപ്പൂർ :
    ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രത്തിനു സമീപം രണ്ടു യുവാക്കളുടെ  ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തി. ട്രെയിൻ തട്ടി മരിച്ചതെന്ന് സംശയിക്കുന്നവരുടെ മൃതദേഹങ്ങൾ പുഴുവരിച്ച നിലയിലാണുള്ളത്. ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇളമ്പച്ചി സ്വദേശികളായ സഹോദരങ്ങളുടേതാണ്. ഇവരുടെ കൂടെ മൂന്നാമതൊരാളെ കൂടെ കാണാനില്ല എന്ന വിവരവും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.


    തൃക്കരിപ്പൂർ ഇളമ്പച്ചി സ്വദേശി  സ്വാമിനാഥൻ (45), സഹോദരൻ  സോമനാഥൻ (38) എന്നിവരെയാണ് തിരുവമ്പാടി ക്ഷേത്രത്തിന് കിഴക്കുവശത്തെ  റെയിൽവേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് സ്ഥിരീകരിച്ചു.

    No comments

    Post Top Ad

    Post Bottom Ad