Header Ads

  • Breaking News

    പ്രിയങ്ക ഗാന്ധി മട്ടന്നൂരിൽ



    മട്ടന്നൂർ: 
    എ.ഐ.സി.സി നേതാവ് പ്രിയങ്ക ഗാന്ധി മട്ടന്നൂർ ഇൻറർനാഷണൽ വിമാനത്താവളത്തിൽ ഇന്ന് രാവിലെ എത്തിച്ചേർന്നു.വയനാട്ടലേക്കുള്ള യാത്രാമധ്യേയാണ് പ്രിയങ്ക ഗാന്ധി എയർപോർട്ടിൽ എത്തിയത്. മട്ടന്നൂരിൽ നിന്നും പ്രത്യേക ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വയനാട്ടിലേക്ക് തിരിച്ചു രാവിലെ 11.15 മട്ടന്നൂർ എയർപോർട്ട് എത്തിച്ചേർന്ന പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ, ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി . നേതാക്കളായ കെ സി ജോസഫ് എംഎൽഎ സണ്ണി ജോസഫ് എംഎൽഎ വി എ നാരായണൻ സുമ ബാലകൃഷ്ണൻ, അഡ്വ. സജീവ് ജോസഫ്, കെ സുരേന്ദ്രൻ, പ്രൊഫ.എ.ഡി മുസ്തഫ തുടങ്ങിയ നേതാക്കൾ എയർപോർട്ടിൽ സന്നിഹിതരായിരുന്നു. ഇന്ന് രാവിലെ ഡൽഹിയിൽനിന്ന് മട്ടന്നൂരിൽ എത്തിച്ചേർന്ന പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം കണ്ണൂരിൽ രാഹുൽഗാന്ധിയെ നേരിൽ കാണുന്നതിനുവേണ്ടി ശാഠ്യം പിടിച്ചു കരഞ്ഞ നാഥാൻ ജോയ്സിനെ കാണുകയും മാതാപിതാക്കളോടൊപ്പം നാഥാന്റ വിശേഷങ്ങളും ആഗ്രഹങ്ങളും ചോദിച്ചറിഞ്ഞു. നാഥാൻ ജോയ്സിന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന വേണ്ടി രാഹുൽ ഗാന്ധി പ്രത്യേക താല്പര്യമെടുത്താണ് പ്രിയങ്കയെ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയത്. അഞ്ച് മിനിറ്റോളം നാഥാനുമായി കുശലാന്വേഷണം നടത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad