Header Ads

  • Breaking News

    പയ്യാമ്പലത്ത് ബീച്ചിൽ യുവതിക്ക് നേരെ യുവാക്കളുടെ സദാചാര ഗുണ്ടായിസം.രണ്ട് പേർ പിടിയിൽ


    കണ്ണൂർ: 
    പയ്യാമ്പലത്ത് ബീച്ചിൽ യുവതിക്ക് നേരെ യുവാക്കളുടെ സദാചാര ഗുണ്ടായിസം.
    രണ്ട് പേർ പിടിയിൽ. എന്തിനാണ് ഇവിടെയിരിക്കുന്നതെന്ന് ചോദിച്ചാണ് സംഘം പെൺകുട്ടിയെ ആക്രമിച്ചത്. മോശം കമന്‍റിനെ ചോദ്യം ചെയ്ത പെൺകുട്ടിയെ യുവാക്കൾ ഇടിയ്ക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തു. ആക്രമണത്തിൽ ഇടത് കൈ ഒടിഞ്ഞ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഗുണ്ടായിസം കാട്ടിയത്. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കൽ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ സ്ത്രീകൾക്കെതിരായ അക്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി.

    No comments

    Post Top Ad

    Post Bottom Ad