Header Ads

  • Breaking News

    പയ്യന്നൂരിൽ കാര്‍ഡ്രൈവറുടെ മൃതദേഹം കുറുക്കന്‍ കടിച്ച നിലയില്‍


    പയ്യന്നൂര്‍:
    കാര്‍ഡ്രൈവറുടെ മൃതദേഹം കുറുക്കന്‍ കടിച്ച നിലയില്‍ പുഴക്കരയിലെ ഒഴിഞ്ഞ പറമ്പില്‍ കണ്ടെത്തി.
    ഒളവറ മുണ്ട്യക്ക് സമീപം താമസിക്കുന്ന കെ രാഘവന്റെ (58) മൃതദേഹമാണ് ഒളവറ പാലത്തിന് സമീപത്തെ ഒഴിഞ്ഞ തൈപ്പറമ്പില്‍ കണ്ടത്.
    രാഘവനെ രണ്ട് ദിവസം മുമ്പാണ് കാണാതായതത്രെ. കൈയും കാലും കുറുക്കന്‍ കടിച്ച നിലയിലായിരുന്നു മൃതദേഹം. ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ചന്ദ്രമതിയാണ് ഭാര്യ. മക്കള്‍: സന, സ്മിത, സന്ധ്യ.

    No comments

    Post Top Ad

    Post Bottom Ad