നെയ്യാറ്റിൻകരയിൽ വീണ്ടും എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു. ഉദയന്‍കുളങ്ങരക്ക് സമീപം തോട്ടിന്‍കരയില്‍ ബൂത്ത് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
രണ്ട് ദിവസം മുന്‍പ് സമാനമായ രീതിയില്‍ അതിയന്നൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തീയിട്ടു നശിപ്പിച്ചിരുന്നു. അതിന് പിന്നില്‍ കോണ്‍ഗ്രസ് ബി ജെ പി പ്രവര്‍ത്തകരാണെന്ന് എല്‍ഡിഎഫ് ആരോപിക്കുകയുണ്ടായി.
തീപടരുന്നതുകണ്ട സമീപവാസികൾ വിവരമറിയച്ചതിനെ തുടര്‍ന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരാണ് അന്ന്തീ യണച്ചത്. ഒരു ഭാഗം കത്തി നശിക്കുകയും ചെയ്തിരുന്നു. എല്‍ഡിഎഫ് നേതൃത്വം പൊലീസിന് പരാതി നല്‍കി അന്വേഷണം നടക്കുകയാണ് അതില്‍.
ليست هناك تعليقات
إرسال تعليق