നാളെയും മറ്റന്നാളും കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത
കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . എട്ടു ജില്ലകളില്‍ ചൊവ്വാഴ്ച്ച വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യ ബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഫാനി ചുഴലി കാറ്റിന്റെ പ്രഭാവം, കേരളത്തില്‍ ചൊവ്വാഴ്ച വരെ വ്യാപകമായി സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് എറണാകുളം ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മഞ്ഞ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഗതി മാറിയെങ്കിലും തമിഴ്നാട്ടിലും, ആന്ധ്രാപ്രദേശിലും ഫോനിയെ നേരിടാനുള്ള മുന്‍കരുതലുകള്‍ കൈ കൊണ്ടിട്ടുണ്ട്. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും, തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
No comments
Post a Comment