Header Ads

  • Breaking News

    കീഴാറ്റൂര്‍ ബൈപ്പാസ്; കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനു ഹൈക്കോടതിയുടെ സ്‌റ്റേ; പോരാട്ട വിജയമെന്ന് സുരേഷ് കീഴാറ്റൂർ


    കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. കീഴാറ്റൂര്‍ വിഷയത്തില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു
    ഇത് വയല്‍ക്കിളികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു . നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്നും , നിയമപരവും രാഷ്ട്രീയപരവുമായ തീരുമാനം വിഷയത്തില്‍ ഉണ്ടാകണമെന്നും . കേരളത്തിലെ സിപിഎം ഈ കോടതി വിധിയില്‍ നിന്നും പഠിക്കാന്‍ തയ്യാര്‍ ആകണമെന്നും സുരേഷ് കീഴാറ്റൂര്‍ വ്യക്തമാക്കി .

    No comments

    Post Top Ad

    Post Bottom Ad