Header Ads

  • Breaking News

    കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു


    കാസർഗോഡ് : 
    കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പാലാ കര്‍ണാടക പുഞ്ചക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ് ദേശീയപാതയിലെ പുല്ലൂരില്‍വെച്ച് നിയന്ത്രണം വിട്ട്  രണ്ട് ഇലക്‌ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. റോഡിൽ വഴിയാത്രക്കാരോ മറ്റ് വാഹനങ്ങളോ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. അതേസമയം അപകടത്തിൽ പോസ്റ്റുകൾ തകർന്നതിനാൽ പുല്ലൂരും പരിസര പ്രദേശങ്ങളിലും വൈദ്യുതി പൂര്‍ണമായും നിലച്ചു.

    No comments

    Post Top Ad

    Post Bottom Ad