തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്ത്തനങ്ങള്ക്കിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് സൂര്യാതപമേറ്റു
തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്ത്തനങ്ങള്ക്കിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് സൂര്യാതപമേറ്റു. കോണ്‍ഗ്രസ് ഉത്തിയൂര്‍ ബൂത്ത് പ്രസിഡന്റും കൂടാളി പബ്ലിക് സര്‍വന്റസ് സൊസൈറ്റി ജീവനക്കാരനുമായ പി.നാരായണനാണ് (50) സൂര്യാതപമേറ്റത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം വട്ട ഗൃഹസന്ദര്‍ശനം നടത്തുന്നതിനിടെ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കൈക്കാണ് സൂര്യാതപമേറ്റത്. നാരായണന് മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.ജില്ലയില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില ശരാശരിയില്‍നിന്ന് രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശം നല്കി.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കുപ്പിയില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ പകല്‍ 11 നും മൂന്നിനും ഇടയില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണു നിര്‍ദേശങ്ങള്‍.കുട്ടികളെ അവധി പ്രമാണിച്ചു വിനോദ സഞ്ചാരത്തിനു കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ക്കു നേരിട്ടു സൂര്യാതപം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം, അങ്കണവാടി കുട്ടികള്‍ക്കു ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാതു പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
തൊഴിലാളികള്‍ക്കു സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള ലേബര്‍ കമ്മീഷണര്‍ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം. ഇരുചക്ര വാഹനങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ചസമയത്ത് (11 മുതല്‍ മൂന്നു വരെ) സുരക്ഷിതരാണെന്ന് അതാതു സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുകയും അവര്‍ക്കു ചൂടേല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണത്തിനു നിര്‍ദേശിക്കുകയും ചെയ്യണം.
ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്‍പ്പസമയം വിശ്രമിക്കാനുള്ള അനുവാദവും നല്‍കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും പകല്‍ 11 നും മൂന്നിനും ഇടയില്‍ കുടകള്‍ ഉപയോഗിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഈ മുന്നറിയിപ്പ് ഗൗരവമായി കാണണം. തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍നിന്ന് ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു
No comments
Post a Comment